St. Mary's Cathedral Manarcad
മണര്‍കാട് കത്തീഡ്രലില്‍

വി. അമ്പത്തിയൊന്നിന്മേല്‍
കുര്‍ബ്ബാന

2025 നവംബര്‍ 1 ന്

51

മണര്‍കാട് : മലങ്കര യാക്കോബായ സുറിയാനി സഭയെ തന്റെ ജീവനുതുല്യം സ്‌നേഹിച്ച് വിശ്വാസ പോരാട്ടങ്ങളില്‍ അര നൂറ്റാണ്ടിലധികകാലം തന്റെ ആത്മീയമക്കളെ സത്യ വിശ്വാസത്തില്‍ നയിച്ച പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആചരിക്കുന്ന 2025 നവംബര്‍ ഒന്നിന്, ഇടയ ശ്രേഷ്ഠതയുടെ 51 വര്‍ഷത്തെ സ്മരണാര്‍ത്ഥം,ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെടുന്നു.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും, വന്ദ്യ റമ്പാച്ചന്‍മാരുടെയും വന്ദ്യ കോര്‍ എപ്പിസ്‌കോപ്പാമാരുടെയും, വന്ദ്യ വൈദീകരുടെയും സഹ കാര്‍മ്മികത്വത്തിലും ആണ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്.

മണര്‍കാട് കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന 51 ത്രോണോസുകളിലായിട്ടാണ് വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നത്.മണര്‍കാട് പള്ളിയില്‍ ആദ്യമായിട്ടാണ് ഈ വിധത്തില്‍ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.

നവംബര്‍ 1 – ന് മണര്‍കാട് പള്ളിയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ അമ്പത്തിഒന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ ബഹുമാനപ്പെട്ട വികാരി വെരി.റവ. ഇ.റ്റി കുര്യാക്കോസ് കോര്‍-എപ്പിസ്‌കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കമ്മറ്റി കണ്‍വീന്റ് കണ്‍വീനര്‍ റവ ഫാ ലിറ്റൂ ജേക്കബ് തണ്ടാശ്ശേരില്‍, പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡീക്കന്‍ ജിതിന്‍ കുര്യന്‍ ചിരവത്തറ, ട്രസ്റ്റിമാരായ ശ്രീ സുരേഷ് കെ ഏബ്രഹാം കണിയാമ്പറമ്പില്‍, ശ്രീ ബെന്നി റ്റി ചെറിയാന്‍ താഴത്തടത്ത്, ശ്രീ ജോര്‍ജ് സഖറിയാ ചെമ്പോല പുത്തന്‍ പുരയില്‍, കത്തീഡ്രല്‍ സെക്രട്ടറി ശ്രീ പി.എ. ചെറിയാന്‍ പാണാപറമ്പില്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു