NEAR EVENTS

MedamasaPerunnal-banner-web

കര്‍ത്താവില്‍ പ്രിയരെ,
നമ്മുടെ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2024 മെയ് 4, 5, 6 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും മറ്റ് ശുശ്രൂഷകളും ആചരിക്കുകയാണ്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും, ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍, വയലിന്‍ & ചെണ്ടമേളം ഫ്യൂഷന്‍ തുടങ്ങിയവയും നടത്തപ്പെടുന്നു. 6-ാം തീയതി വെച്ചൂട്ട് ഉണ്ടായിരിക്കുന്നതാണ്.
മെയ് 4-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.00 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും, ആദ്ധ്യാത്മീക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെടുന്നതാണ്.
മെയ് 05-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.00 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം,
6.00 പി.എം.ന് കേരളീയ പ്രാചീന നാടന്‍ കലാവേദി ”ഫ്യൂഷന്‍ – ചെണ്ടമേളം” അവതരിപ്പിക്കുന്നതാണ്. രാത്രി 9.00ന് റാസ, ആശീര്‍വ്വാദം, മാര്‍ഗ്ഗംകളി, പരിചമുട്ടുകളി എന്നിവ നടത്തപ്പെടും.
പെരുന്നാള്‍ ദിനമായ മെയ് 06-ാം തീയതി തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്‌കാരവും 8.30 ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാന നി.വ.ദി.ശ്രീ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത (തുമ്പമണ്‍ ഭദ്രാസനം) തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുന്നതും തുടര്‍ന്ന് വെച്ചൂട്ടും നടത്തുന്നതാണ്. വെച്ചൂട്ടിനുശേഷം 2.00 പി.എം.ന് പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതുമാണ്.
നേര്‍ച്ച വിളമ്പുന്നതിനായി എല്ലാ ഭവനങ്ങളില്‍ നിന്നും അപ്പം നേര്‍ച്ചയായി സമര്‍പ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ വെച്ചൂട്ടിന് ആവശ്യമായ മറ്റ് സാധനങ്ങളും സംഭാവനകളും പള്ളി ഓഫീസില്‍ ഏല്‍പ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. ്.
വിശ്വാസികള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടെ പെരുന്നാളിലും, വെച്ചൂട്ടിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

ഇ.റ്റി. കുര്യാക്കോസ്
കോര്‍എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്
(വികാരി)

കെ കുറിയാക്കോസ്
കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്
(പ്രോഗ്രാം കോര്‍ഡിനേറ്റര്‍)

——————————————-
പെരുന്നാളിനോടനുബന്ധിച്ച് പള്ളി മൈതാനിയില്‍
മെയ് 1 മുതല്‍ 12 വരെ തീയതികളില്‍ കാര്‍ണിവലും,
മെയ് 1 മുതല്‍ 5 വരെ വൈകുന്നേരങ്ങളില്‍ ഫുഡ് ഫെസ്റ്റും
വിവിധ കലാപരിപാടികളും നടത്തപ്പെടുന്നതാണ്‌