Gallery

To see videos, click the links.

 

07ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം
യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ എട്ടാം ദിവസമായ 8.9.2024 ഞായറാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ.ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത
മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

 

*** *** *** *** *** *** ***

459005211_933902975449151_9021650973532730027_nവിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ അനുഗ്രഹത്തിന്റെ ഭക്ഷണമായ കറിനേര്‍ച്ച (പാച്ചോര്‍ നേര്‍ച്ച ) തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര പുറപ്പെടുന്നു.

 

 

*** *** *** *** *** *** ***

 

പരിശുദ്ധ ദൈവമാതാവിന്റെ ഭൂമിലെ കൊട്ടാരമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ അമ്മയുടെ തിരുനട വിശ്വാസി സമൂഹത്തിന് ദര്‍ശിക്കാനായി തുറന്നപ്പോള്‍

WhatsApp Image 2024-09-07 at 12.33.47 PM WhatsApp Image 2024-09-07 at 12.34.16 PM

WhatsApp Image 2024-09-07 at 12.27.28 PMWhatsApp Image 2024-09-07 at 12.28.07 PM

 

 

 

 

 

 

 

 

*** *** *** *** *** *** ***

WhatsApp Image 2024-09-07 at 10.20.20 AMഎട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ ഏഴാം ദിവസമായ ഇന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് കോഴിക്കോട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ.മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വത്വം വഹിച്ചു.

*** *** *** *** *** *** ***

 മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാതമിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള റാസ മണര്‍കാട് കവലയിലെ കുരിശു പള്ളിയില്‍ എത്തിയപ്പോള്‍.

458284217_933173818855400_662351812359158656_n 458382085_933173732188742_7956946555595471983_n 458456893_933173685522080_1974276984842336292_n

 

 

 

 

 

 

 

 

 

*** *** ***

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ അഞ്ചാം ദിവസം (6.9.2024) വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനക്ക് ബാംഗ്ലൂര്‍ മൈലപ്പൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ.മോര്‍ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വത്വം വഹിച്ചു. 

458420857_933058725533576_6730505617478731762_n 458535258_933058815533567_5505701756080243544_n 458549659_933058762200239_3543606662635451082_n 458604932_933058708866911_7716419569377885710_n

*** *** ***

01മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ അഞ്ചാം ദിനം
വി.മൂന്നിന്മേല്‍ കുര്‍ബാനക്ക് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലയുടെ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ കുര്യാക്കോസ് മാര്‍ ഇവാനിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

*** *** ***

04-sep-aa1മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ നാലാം ദിവസം (04.09.2024) വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് പൗരസ്ത്യ സുവിശേഷ സമാജം അതി ഭദ്രാസനാധിപന്‍ അഭിവന്ദ്യ.മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വത്വം വഹിച്ചു.

*** *** ***

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍  എട്ടുനോമ്പ് പെരുന്നാള്‍ മൂന്നാ ദിവസം സന്ധ്യാ നമസ്‌കാരം അഭിവന്ദ്യ തോമസ് മോര്‍ അലക്‌സന്ത്രയോസ്  മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍.

03-kurbana

*** *** ***

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ മൂന്നാം ദിവസം (03.09.2024) വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലധിപന്‍ അഭിവന്ദ്യ. ഡോ. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വത്വം വഹിച്ചു.

03-new

*** *** ***

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസം (02.09.2024) വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലാധിപന്‍ അഭിവന്ദ്യ മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

01 02 03 04

 

*** *** ***

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സെപ്റ്റംബര്‍ 1 ന് കൊടിമരം ഉയര്‍ത്തല്‍ ചടങ്ങ് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വ്വഹിച്ചു. 

 WhatsApp Image 2024-09-01 at 7.54.26 PM WhatsApp Image 2024-09-01 at 7.54.27 PM WhatsApp Image 2024-09-01 at 7.54.28 PM WhatsApp Image 2024-09-01 at 7.54.29 PM WhatsApp Image 2024-09-01 at 7.54.31 PM
 മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട് പള്ളിമുറ്റത്ത് ഉയര്‍ത്തുവാനുള്ള കൊടിമരം ഉച്ചകഴിഞ്ഞ് 2.45 ന് ശേഷം പറമ്പുകരയില്‍, മരവത്ത് ശ്രീ എം എം ജോസഫിന്റെ ഭവനത്തില്‍ നിന്നും വെട്ടിയെടുത്ത് ആഘോഷപൂര്‍വ്വം തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നൂര്‍, ഒറവക്കല്‍, മാലം വഴി മണര്‍കാട് പള്ളിയില്‍ എത്തിയതിന്റെ വിവിധ ദൃശ്യങ്ങള്‍.
 

01 02 03 04 05 06 07 08  

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിമര ഘോഷയാത്രയ്ക്കായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥിച്ച് പുറപ്പെട്ടപ്പോള്‍.

WhatsApp Image 2024-09-01 at 7.41.42 PM WhatsApp Image 2024-09-01 at 7.41.44 PM

WhatsApp Image 2024-09-01 at 1.08.37 PMസെപ്റ്റംബര്‍ 1-ാം തീയതി പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും
ഇടവക മെത്രാപ്പോലീത്തായുമായ
നി.വ.ദി.ശ്രീ. ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
വി. മൂന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെട്ടു.

ഉച്ചകഴിഞ്ഞ് 2.30  പള്ളിയില്‍ നിന്നും പറമ്പുകരയില്‍ മരവത്ത് ശ്രീ എം എം ജോസഫിന്റെ ഭവനാങ്കണത്തിലേക്ക് പുറപ്പെട്ടു. കൊടിമരഘോഷയാത്ര
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നു.

*** *** *** *** *** *** ***

 WhatsApp Image 2024-08-30 at 16.26.22പുണ്യശ്ലോകനായ കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലൂസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ 28-ാമത് ദുഃഖറോനോ പെരുന്നാള്‍ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ക്ക് നേര്‍ച്ച നല്‍കുന്നതിനുള്ള നെയ്യപ്പം മര്‍ത്തമറിയം സമാജം അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് തയ്യാറാക്കി. റവ ഫാ ലിറ്റു തണ്ടാശ്ശേരില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കത്തീഡ്രല്‍ ട്രസ്റ്റിമാര്‍, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, പെരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍, മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

*** *** *** *** *** *** ***

inaugurationആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍, പരി. ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് .ആണ്ടുതോറും . നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാള്‍ ഈ വര്‍ഷവും സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ തിയതികളില്‍ നടത്തപ്പെടുകയാണ്. എട്ടു നോമ്പ് പെരുന്നാള്‍ സംബന്ധിച്ച പ്രോഗ്രാം നോട്ടീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത് ട്രസ്റ്റി ശ്രീ പി.എ.ഏബ്രഹാം പഴയിടത്ത് വയലിന് നല്‍കി പ്രകാശനം ചെയ്തു.

*** *** *** *** *** *** ***

WhatsApp Image 2024-08-15 at 15.01.58ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ദിവസമായ  ആഗസ്റ്റ് 15 ന്‌
 ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മോര്‍ അന്തോണിയോസ് തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ആശിര്‍വാദവും ഉണ്ടായിരുന്നു.

*** *** *** *** *** *** *** 

 WhatsApp Image 2024-08-15 at 10.37.39എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിളക്കിലും, കല്‍കുരിശിങ്കലും ഒഴിക്കുന്നതിനുള്ള എണ്ണയും, പള്ളിയ്ക്കകത്തെ വിളക്കില്‍ നിന്നും കല്‍ക്കുരിശിങ്കല്‍ നിന്നും എടുത്ത എണ്ണയും ചേര്‍ത്ത് കലര്‍ത്തി, വാഴ്ത്തി ആശിര്‍വദിച്ച എണ്ണ ഭക്തജനങ്ങള്‍ക്ക് വീടുകളില്‍ കൊണ്ട് പോകുന്നതിനുള്ള സൗകര്യാര്‍ത്ഥം കുപ്പികളില്‍ നിറയ്ക്കുന്ന ജോലികള്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ദിവസമായ ഇന്ന് (15-8-2024) രാവിലെ വി.കുര്‍ബ്ബാനക്കും പ്രദക്ഷിണത്തിനും ശേഷം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വെരി.റവ.കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത് അച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. WhatsApp Image 2024-08-15 at 10.37.36 ട്രസ്റ്റിമാര്‍, സെക്രട്ടറി,മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, എണ്ണ, തിരി സബ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

 

*** *** *** *** *** *** *** 

WhatsApp Image 2024-08-14 at 21.07.02 നവീകരിച്ച മണർകാട് കത്തീഡ്രലിന്‍റെകൂദാശ നിർവഹിച്ചു

മണർകാട്: ദേവാലയത്തിന്‍റെ മനോഹാര്യത വർധിക്കുമ്പോൾ ഇടവകയുടെയും ദേശത്തിന്‍റെയും മനോഹാര്യത വർധിക്കുന്നുവെന്ന് യാക്കോബായ സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്‌താത്തിയോസ്. നവീകരണം പൂർത്തീകരിച്ച മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ കൂദാശയും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളിനോടു അനുബന്ധിച്ചുള്ള സന്ധ്യാപ്രാർഥനയ്ക്കും പ്രധാന കാർമ്മികത്വം വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-08-14 at 21.07.04ദേവാലയം എത്ര മനോഹരമായിരുന്നാലും അത് ദൈവത്തിന് തൃപ്തികരമാണ്. സ്വർഗസമാനമായ രീതിയിൽ നവീകരിച്ച ഈ ദേവാലയത്തിൽ വന്നു പ്രാർഥിക്കുന്ന എല്ലാവർക്കും അതിന്‍റെ ആത്മനിർവൃതി കൂടുതൽ അനുഭവിച്ചറിയാന്‍ സാധിക്കും. വളരെ ലളിതമായി രീതിയിൽ നിർമിച്ച് കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഇന്ന് കാണുന്ന രീതിയിൽ ഈ പള്ളി ആയിത്തീരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/S39ztzM8wkk (വീഡിയോ കാണുക)

WhatsApp Image 2024-08-14 at 21.06.56 WhatsApp Image 2024-08-14 at 21.06.57കത്തീഡ്രലിന്‍റെ പടിഞ്ഞാറ് വശത്തെ വാതിലിലെത്തിയ ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സഹവികാരിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തും ട്രസ്റ്റി പി.എ. ഏബ്രഹാമും ചേർന്ന് കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. തെക്ക് വശത്ത് സ്ഥാപിച്ചിരിക്കുന്ന വിളക്കിൽ മെത്രാപ്പോലീത്ത ആദ്യ തിരി കത്തിച്ചു. തുടർന്ന് കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വർഗീസ് ഐപ്പ്, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവർ തിരികൾ തെളിച്ചു. തുടർന്ന് ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ സന്ധ്യാപ്രാർഥനയും ദേവാലയ കൂദാശയും നടത്തി. ദേവാലയ കൂദാശയുടെ പ്രത്യേക പ്രാർഥനകൾക്ക് ശേഷം പ്രധാന മദ്ബഹായും തുടർന്ന് വടക്കു വശത്തെയും തെക്ക് വശത്തെയും മദ്ബഹായും മെത്രാപ്പോലീത്ത റൂശ്മാ ചെയ്തു ആശീർവദിച്ചു. വാഴ്ത്തിയ ജലം തളിച്ച് പള്ളിക്ക് ഉൾഭാഗവും തുടർന്ന് വാതിലുകളും ചുമരുകളും അദ്ദേഹം റൂശ്മാ ചെയ്തു ആശീർവദിച്ചു. https://youtu.be/k1jxmCrQuXU (വീഡിയോ കാണുക)

WhatsApp Image 2024-08-14 at 21.06.54വെരി.റവ.കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, വെരി.റവ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിൽ. വെരി.റവ. തോമസ് കെ. ഇട്ടി കുന്നത്തയ്യേട്ട്. റവ.ഫാ. കുറിയാക്കോസ് കാലായിൽ,
റവ.ഫാ. എം.ഐ. തോമസ് മറ്റത്തിൽ, റവ.ഫാ. ജോർജ് എം ജേക്കബ് കരിപ്പാൽ, റവ.ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, റവ.ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ, റവ.ഫാ. അന്ത്രയോസ് മംഗലത്ത്, റവ.ഫാ. ജിനൂപ് കുറിയാക്കോസ് തെക്കെക്കുഴി എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം വഹിച്ചു.

WhatsApp Image 2024-08-15 at 07.07.23

ദേവാലയത്തിന്റെ പൗരാണികത നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയില്‍ നവീകരണം നടത്തുന്നതിന് ഡിസൈന്‍ ചെയ്യുകയും നവീകരണ പണികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി രണ്ട് മാസം കൊണ്ട് മികവുറ്റ വിധം പൂര്‍ത്തീകരിച്ച ശ്രീ അജിത്ത് ജോസ് കുര്യന്‍, മാന്‍വെട്ടം അവര്‍കളോടും, ദേവാലയത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് ദേവാലയത്തിനുള്ളിലെ ലൈറ്റിംഗിന്റെ ക്രമീകരണം ഭംഗിയായി രൂപകല്‍പ്പന ചെയ്യുകയും പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച് കുറ്റമറ്റതാക്കുകയും ചെയ്ത് WhatsApp Image 2024-08-15 at 07.07.21 മണര്‍കാട് പള്ളി ഇടവകാംഗം കൂടി ആയ ശ്രീ സജി കുര്യന്‍ ഒറ്റപ്ലാക്കല്‍ അവര്‍കളോടും ഇടവകയ്ക്കുള്ള നന്ദിയും, സ്‌നേഹവും , ആദരവും പ്രകടിപ്പിച്ച് കൊണ്ട് അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമനസ്സ് കൊണ്ട് ഇന്നലെ പള്ളിയുടെ കൂദാശക്ക് ശേഷം, ഇരുവര്‍ക്കും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

 

*** *** *** *** *** *** *** 

 campaignഎട്ടുനോമ്പിന്റെ ആരംഭ സ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് പള്ളി എട്ടുനോമ്പ് പെരുന്നാള്‍ 2024. സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിച്ചര്‍ ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഫോട്ടോ ഡൗണ്‍ലോഡ് ചെയ്തു പങ്കാളികളാകാവുന്നതാണ്.

https://twb.nz/manarcad 

*** *** *** *** *** *** *** 

  WhatsApp Image 2024-08-08 at 16.01.10വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാനായി ഒരു വലിയ ജനത ഒരുമിച്ച് നില്‍ക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ‘മണര്‍കാട് പള്ളിയും’ തീരുമാനമെടുക്കുകയും ആയതിന്റെ രണ്ടാം ഘട്ടമായി (ദുരന്തത്തെ തുടര്‍ന്ന് ആദ്യ ഘട്ടമായി ആവശ്യ സാമഗ്രികള്‍ സ്വരൂപിക്കുകയും ആയത് മണര്‍കാട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.) നമ്മുടെ പള്ളിയില്‍ നിന്നും പത്ത് ലക്ഷം രൂപാ സംഭാവനയായി നല്‍കുവാന്‍, 3-8-2024-ല്‍ കൂടിയ പള്ളി മാനേജിംഗ് കമ്മറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സംഭാവനകള്‍ സ്വീകരിച്ച് കൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വയനാട്ടില്‍ പുനരധിവാസ പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ. സമൂഹത്തിലെ വിവിധ വ്യക്തികളും, സംഘടനകളും, സഭകളും എല്ലാം ഈ കാര്യത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഫണ്ട് സമാഹരണത്തില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ നമ്മളും അതില്‍ പങ്കാളിയായി, കമ്മറ്റി തീരുമാന പ്രകാരമുള്ള 10 ലക്ഷം രൂപാ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടന്‍ തന്നെ കൈമാറുന്നതാണ് ഉചിതമെന്ന ഇടവകാംഗങ്ങളുടെ പൊതു അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വെരി.റവ. കെ.കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാര്‍, സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബഹു. കോട്ടയം ജില്ലാ കളക്ടര്‍ക്ക് കൈമാറുക ഉണ്ടായി.

*** *** *** *** *** *** *** 

 WhatsApp Image 2024-08-08 at 13.43.07ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ സ്ഥാപക ചരിത്രത്തിന്റെ ഓര്‍മ്മയെ സ്മരിച്ച് കൊണ്ട് സെപ്തംബര്‍ 1 മുതല്‍ 8 വരെ തിയതികളില്‍ നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാള്‍ ഒരുക്കങ്ങളുടെ ഭാഗമായി പെരുന്നാള്‍ സ്റ്റിക്കറിന്റെ പ്രകാശനം ഇന്ന് നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വെരി.റവ.കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത് അവര്‍കള്‍, കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ പി എ. ഏബ്രഹാം പഴയിടത്ത് വയലിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ട്രസ്റ്റിമാര്‍ , സെക്രട്ടറി, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

*** *** *** *** *** *** *** 

 

01-lightആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ 2024 വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ലൈറ്റ് & ഇല്ലൂമിനേഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു .സഹവികാരിമാരായ വെരി.റവ.കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍ , റവ.ഫാ.എം.ഐ.തോമസ് മറ്റത്തില്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ച് ആശിര്‍വദിച്ചു. ട്രസ്റ്റിമാര്‍, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ലൈറ്റ് & ഇല്ലൂമിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ഇടവക ജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.