Latest News
എട്ടുനോമ്പ് : സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ
എട്ടുനോമ്പ് പെരുന്നാള്‍, ഓരോ ദിവസത്തേയും പ്രോഗ്രാം
കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. : Programme Notice
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാള്‍….പൂര്‍വിക പിതാക്കള്‍ക്കുണ്ടായ ദിവ്യദര്‍ശനത്താല്‍ സ്ഥാപിതമായ വിശുദ്ധ ദേവാലയത്തില്‍ നൂറ്റൂണ്ടുകളായി ആചരിച്ച് വരുന്ന പെരുന്നാള്‍… ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്ന മണര്‍കാടുപള്ളിയില്‍ നിന്നാണ് എട്ടുനോമ്പിന്റെ തുടക്കം. നാനാജാതി മതസ്ഥരായ അനേകര്‍ ഈ നോമ്പ് ആചരിക്കുന്നു.
മണര്‍കാടുപള്ളിയിലെ വൈവിധ്യമാര്‍ന്ന എട്ടുനോമ്പു ആചാരനുഷ്ഠാനങ്ങള്‍. വ്രതാനുഷ്ഠാനങ്ങളില്‍ തുടങ്ങി നോമ്പുനോറ്റ് പെരുന്നാളില്‍ അവസാനിക്കുന്നതാണ്. ദിവസവും രാവിലെ കരോട്ടെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് 8.30 മുതല്‍ 10.00 വരെ താഴത്തെ പള്ളിയില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും പ്രാര്‍ത്ഥനകളും. നടതുറക്കുന്ന സെപ്റ്റംബര്‍ 7 നു താഴത്തെ പള്ളിയില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന. നോമ്പുദിനങ്ങളില്‍ താഴത്തെ പള്ളിയിലെ കുര്‍ബ്ബാന കഴിഞ്ഞാല്‍ പാരിഷ് ഹാളില്‍ നേര്‍ച്ചക്കഞ്ഞി വിതരണം നടക്കും.
ഒന്നാം ദിവസം…ഞായറാഴ്ച…. ഉച്ചനമസ്‌കാരത്തിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയങ്കണത്തില്‍ കൊണ്ടുവരുന്ന കൊടിമരത്തില്‍ കൊടിഉയര്‍ത്തും. മൂന്നാംദിവസം ചൊവ്വാഴ്ച സന്ധ്യാനമസ്‌കാരത്തിനുശേഷം ”വയോജനങ്ങളെ ആദരിക്കലും മെറിറ്റ് ഡേയും” നടത്തപ്പെടുന്നതാണ്. നാലാം ദിവസം… ബുധനാഴ്ച.. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. അഞ്ചാം ദിവസം സന്ധ്യാനമസ്‌കാരത്തിന് ശേഷം എം.എസ്.ഒ.റ്റി സെമിനാരിയിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ”മാതൃസ്തുതി ഗീതങ്ങള്‍ സുറിയാനി സംഗീതത്തിലൂടെ” എന്ന പ്രോഗ്രാം. ആറാം ദിവസം പതിനായിരക്കണക്കായ മുത്തുക്കുടകള്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുരിശുപള്ളികളിലേക്കുള്ള വര്‍ണ്ണാഭമായ റാസ. പ്രാര്‍ത്ഥനാഗാനങ്ങളാല്‍ നാട് ഭക്തിസാന്ദ്രമാകുന്ന റാസയില്‍ കുടയെടുത്തു പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കുക പുണ്യദായകമെന്നാണ് പാരമ്പര്യവിശ്വാസം.
സെപ്റ്റംബര്‍ 7 ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കുശേഷം ഉച്ചനമസ്‌കാരത്തിനിടെയാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. പ്രാര്‍ത്ഥാനപൂര്‍വ്വം തൊഴുകയ്യോടെ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കു മുന്നില്‍ മദ്ബഹയില്‍ ത്രോണോസ്സിനു പിന്നിലെ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും വര്‍ണ്ണചിത്രം ആണ്ടിലൊരിക്കല്‍ മാത്രമുള്ള അപൂര്‍വ്വ പുണ്യദര്‍ശനത്തിനു തുറക്കപ്പെടും. പെരുന്നാള്‍ ദിനം രാവിലെ കാരോട്ടെ പള്ളിയില്‍ വിശുദ്ധബലി. തുടര്‍ന്ന് താഴെത്തെ പള്ളിയില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. ഉച്ചകഴിഞ്ഞ് പള്ളികള്‍ ചുറ്റിയുള്ള പ്രദക്ഷിണവും നേര്‍ച്ചവിളമ്പും. സെപ്റ്റംബര്‍ 14 ശനി സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നടയടയ്ക്കുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.
ഏവരും എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സസ്‌നേഹം,
ഇ.റ്റി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ,
ഇട്ട്യാടത്ത് (വികാരി)
കെ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ,
കിഴക്കേടത്ത് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍)
Latest News
-
25