Latest News
മണര്‍കാട് പള്ളിയില്‍ സൂനോറൊ പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി. മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ വി. ദൈവമാതാവിന്റെ ഇടക്കെട്ട് , കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പരിശുദ്ധ സാഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാള്‍” 2023 ഫെബ്രുവരി 26 ഞായറാഴ്ച നടത്തപ്പെടുന്നതാണ്.
സൂനോറൊ സ്ഥാപിച്ച ദിവസം എല്ലാ വര്‍ഷവും പെരുന്നാളായി ആചരിയ്ക്കണമെന്ന് മലങ്കര സഭയെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തി പരിപാലിച്ചിരുന്ന അന്നത്തെ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത കൂടി ആയിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയില്‍ കൂടി അറിയിക്കുകയും അതിന്‍പ്രകാരം പെരുന്നാള്‍ ആചരിച്ചുവരികയും ചെയ്തുപോരുന്നു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ദിവസം(26.2.2023) നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ രാവിലെ 7.00ന് പ്രഭാത നമസ്‌കാരം, 8.00 ന് വി. കുര്‍ബ്ബാന.
Latest News
-
01