Latest News
മണര്‍കാട് പള്ളിയില്‍ നിന്നും മഞ്ഞിനിക്കര തീര്‍ത്ഥയാത്ര നടത്തി (2023)
മഞ്ഞിനിക്കര മാര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 91-ാമത് ദുഖ്റോനോ പെരുന്നാളിന്റെ ഭാഗമായി 5-ാം തീയതി ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. മണര്‍കാട് കേന്ദ്രമാക്കിയുള്ള കിഴക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര 2023 ഫെബ്രുവരി 8, 9, 10 തീയതികളില്‍ നടത്തപ്പെട്ടു. 2023 ഫെബ്രുവരി മാസം 8-ാം തീയതി ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നും, തീര്‍ത്ഥയാത്രയ്ക്ക് ആവശ്യമായ പരിശുദ്ധമോറോന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ പാമ്പാടി, പങ്ങട വി.മര്‍ത്തമറിയം പള്ളിയിലേക്ക് പുറപ്പെട്ടു. 2.30 ന് കാലം ചെയ്ത പുണ്യശ്ലോകനായ അഭിവന്ദ്യ മര്‍ക്കോസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി പാത്രിക്കാ പതാക ആശിര്‍വദിച്ച് സമാരംഭിച്ചു. തുടര്‍ന്ന് 5.30-ന് ഇല്ലിവളവില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥയാത്രക്ക് ”ഈല്ലിവളവ് പൗരാവലിയും” 6.00 മണിക്ക് എരുമപ്പെട്ടിയില്‍ എത്തിയപ്പോള്‍ ”എരുമപ്പെട്ടി പൗരാവലിയും” സ്വീകരണം നല്‍കി. 7.00 മണിക്ക് മണര്‍കാട് കവലയില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥയാത്രയെ മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ ബഹുമാനപ്പെട്ട വൈദികരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഇടവക ജനങ്ങളും മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു. കെ.സി.യും മറ്റുഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തൂത്തൂട്ടിയില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥയാത്രയും പങ്ങടയില്‍ നിന്നാരംഭിച്ച തീര്‍ത്ഥയാത്രയും പള്ളിയുടെ പ്രധാന കവാടത്തില്‍ 8 മണിക്ക് സംഗമിച്ചപ്പോള്‍ വൈദീകരും, ട്രസ്റ്റിമാരും, സെക്രട്ടറിയും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കുകയും ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് മണര്‍കാട് ഇടവക ഒരുക്കിയിരിക്കുന്ന നേര്‍ച്ചസദ്യയില്‍ എല്ലാവരും പങ്കുചേര്‍ന്നു. |
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Latest News
-
01