മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ആദ്യഫലപെരുന്നാള്‍ 2023 ജനുവരി 14, 15 തീയതികളില്‍ നടത്തപ്പെട്ടു. 14-ാം തീയതി വൈകുന്നേരം 5 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി പെരുന്നാളാഘോഷത്തിനു തുടക്കം കുറിച്ചു. 15-ന് രാവിലെ 7 മണിക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും 8 മണിക്ക് വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടത്തപ്പെട്ടു. 10 മണിക്ക് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയ്ക്ക് ശേഷം, 10.30 എ.എം ന് നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത തോമസ് മോര്‍ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് സമ്മേളന ഉല്‍ഘാടനവും തുടര്‍ന്ന് ഇടവകയിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്കുള്ള ചികിത്സാ സഹായ ”മരിയന്‍ സാന്ത്വനസ്പര്‍ശം”പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. സേവകാസംഘം സെക്രട്ടറി ശ്രീ വൈശാഖ് ഏബ്രഹാം തെക്കേക്കുറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് എല്ലാഭവനങ്ങളിലും സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള 2023 ലെ ”മണര്‍കാട് പള്ളി കലണ്ടറിന്റെ” പ്രകാശനകര്‍മ്മവും നിര്‍വ്വഹിച്ചു. കോണ്‍ട്രാക്ടര്‍ സാജന്‍ മാത്യു വാതല്ലൂരിനുള്ള ഉപഹാരം കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കി. സേവകാ സംഘം നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം ബഹുമാനപ്പെട്ട സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നടത്തി. കത്തീഡ്രല്‍ സഹവികാരി വെരി.റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, ട്രസ്റ്റി ശ്രീ. ബിനോയ് ഏബ്രഹാം പെരുമാന്നൂര്‍, എന്നിവര്‍ ആശസ പ്രസംഗം നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ. രഞ്ജിത് കെ ഏബ്രഹാം കാരക്കാട്ട് കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് ആദ്യഫലങ്ങള്‍ ലേലം ചെയ്തു.
പരിപാടികള്‍ക്കു കത്തീഡ്രല്‍ വികാരി വെരി റവ. ഇ.റ്റി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, തവണ വികാരി വെരി റവ. കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, സഹവികാരിമാരായ വെരി റവ. കെ കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, റവ.ഫാ. കുര്യാക്കോസ് കാലായില്‍, റവ.ഫാ. ജെ മാത്യു മണവത്ത്, റവ.ഫാ. എം.ഐ തോമസ് മറ്റത്തില്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ബിനോയി ഏബ്രഹാം പെരുമാന്നൂര്‍, ജോസ് എം.ഐ ഊറോട്ടുകാലായില്‍, ബിനു റ്റി ജോയി താഴത്തേടത്ത്, സെക്രട്ടറി രെഞ്ചിത്ത് കെ ഏബ്രഹാം കാരക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
|