ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ, മണര്‍കാട്
വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിത്തുകളെ പ്രതിയുള്ള ദൈവമാതാവിന്റെ പെരുന്നാള്‍ (ആദ്യഫല പെരുന്നാള്‍) പതിവുപോലെ ഈ വര്‍ഷവും 2023 ജനുവരി 15-ാം തീയതി ഞായറാഴ്ച. അന്നേദിവസം രാവിലെ 7.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 8.00 മണിക്ക്, പരിശുദ്ധ യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും, തുടര്‍ന്ന് വി. മര്‍ത്തമറിയം സേവകാ സംഘം നിര്‍മ്മിച്ചു കൊടുക്കുന്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മവും നടത്തപ്പെടുന്നു. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് ഇടവകയിലെ ഭവനങ്ങളില്‍ നിന്നും പള്ളിയില്‍ എത്തിക്കുന്ന ആദ്യഫലങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. |